തിരിച്ചടി നല്‍കി ഇറാന്‍; ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ വ്യോ​മാ​ക്ര​മ​ണം

single-img
8 January 2020

ബാഗ്ദാദ്: അമേരിക്കന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം നടത്തിയായിരുന്നു പ്രതികാര നടപടി. യു എസ് താവളത്തില്‍ നിരവധി മിസൈലുകളാണ് വര്‍ഷിച്ചത്.ആക്രമണം നടത്തിയതായി ഇറാന്‍ സേന സ്ഥിരീകരിച്ചു.

വെ​ള്ളി​യാ​ഴ്ച കൊ​ല്ല​പ്പെ​ട്ട ഖാ​സിം സു​ലൈ​മാ​നി അ​ട​ക്ക​മു​ള്ള​വ​രു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​ന്‍‌ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ക്കി​ല്‍ വ​ച്ച്‌ കാ​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യും ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ര്‍ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും അ​ട​ക്കം ഏ​ഴു പേര്‍ കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​നു പി​ന്നാ​ലെ, ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​വു​മെ​ന്ന് ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.