ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

single-img
8 January 2020

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു.180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഉക്രൈന്‍ വിമാനമാണ് തകര്‍ന്നു വീണത്.ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന് ഉടന്‍ തന്നെയായിരുന്നു അപകടം സംഭവിച്ചത്. സാങ്കേതിക തകരാറെന്നാണ് വിശദീകരണം. ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.