ബാഗ്ദാദില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രണം; ഇറാന്‍ സൈനിക തലവന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

single-img
3 January 2020

ബാഗ്ദാദ്: ബാഗാദാദ് വിമാനത്താവളത്തില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയും,
ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അര്‍ധരാത്രിയിലാണ് ബഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്.ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ഖാസിമിനെ അമേരിക്കന്‍ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാര്‍ത്ത പുറത്ത് വന്ന ശേഷം അമേരിക്കന്‍ പതാകയുടെ ചിത്രം ഉള്‍െപ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നിരുന്നു.