സര്‍ദാര്‍ വല്ലഭായി പട്ടേലിരുന്ന കസേരയിലിരുന്ന് കള്ളം പറയരുത്; അമിത് ഷായോട് എകെ ആന്റണി

single-img
25 December 2019

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കള്ളം പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളം പറയുകയാണെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിരുന്ന കസേരയിലിരുന്ന് കള്ളം പറയരുതെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ ദേശീയ പൗരത്വ പട്ടിക മന്ത്രിസഭയും പാര്‍ലമെന്റും ചര്‍ച്ചചെയ്തിരുന്നെന്നും എന്‍ആര്‍സിയും സിഎഎയും പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു. അതേപോലെ തന്നെ എന്‍പിആറില്‍ അനാവശ്യ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.