ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് ഒ​രു സ​മ​ര​ത്തി​നും ത​യാ​റ​ല്ല; കെ ​മു​ര​ളീ​ധ​ര​ന്‍

single-img
21 December 2019

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ഈ വിഷയത്തിൽ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയ്യാറല്ല എന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.

എ​ന്നാ​ല്‍ നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ല്‍ ഒ​ന്നി​ച്ച്‌ ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​ട​തു പ​ക്ഷ​ത്തോ​ട് ചേ​ര്‍​ന്ന് സ​മ​രം തു​ട​രും. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.