‘മാമാങ്കം’ നാളെ എത്തുന്നു; ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി


എം പദ്മകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി. നാളെയാണ് സിനിമ തിയേറ്ററുകളിൽ എത്തും. സിനിമയുടെ ടൈറ്റിലിൽ തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചത്രത്തിന്റെ ശരിയായ തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും കോടതി പറഞ്ഞു.
ഈ ചിത്രത്തിന്റെ ആദ്യ ഘട്ടത്തിലെ സംവിധായകന് കൂടിയായ സജീവ് പിള്ള നല്കിയ ഹർജിയിലായിരുന്നു കോടതി വിധി പറഞ്ഞത്. നിലവിൽ ചേർത്തിരിക്കുന്ന തിരക്കഥാകൃത്തിന്റെ പേര് ടൈറ്റിലിൽ നിന്നും ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിന്ശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു.
ഒരു സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്, പ്രാചി ടെഹ്ലാന്, കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നുണ്ട്.