രണ്ടാമൂഴത്തില്‍ നിന്നും വിഎ ശ്രീകുമാറിനെ തടയണം; ഹര്‍ജിയുമായി എം ടി സുപ്രീം കോടതിയില്‍

single-img
2 December 2019

തന്റെരചനയിൽ പിറന്ന രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് സംവിധായകൻ വി എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു.

ഈ വിഷയത്തിൽ നിലനിൽക്കുന്ന തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം ശ്രീകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ തന്‍റെ വാദം കേൾക്കാതെ നടപടികൾ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് എംടി യുടെ ഇപ്പോഴത്തെ ഹർജി.

ഈ സിനിമയുടെ പ്രഖ്യാപനം വന്നശേഷം തർക്കവും ഉടലെടുത്തിരുന്നു ഇതിനെ തുടർന്ന് കോഴിക്കോട് മുൻസിഫ് കോടതിയിലാണ് ആദ്യം എംടി ഹർജി നൽകിയത്. വിഷയത്തിൽ മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു.

കോടതി പക്ഷെ ഇത് തള്ളി. ഇതിനെ തുടർന്ന് ശ്രീകുമാർ ഹൈക്കോേടതിയെ സമീപിച്ചു. ഹൈക്കോടതിയുംശ്രീകുമാറിന്റെ ആവശ്യം തള്ളി. നിലവിൽ കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. സാഹചര്യങ്ങൾ ഇങ്ങിനെയായിരിക്കെ വി എ ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് എംടി തടസ്സഹർജി നൽകിയിരിക്കുന്നത്.