തനിക്ക് അറിയാവുന്ന ജോലി സിനിമ, അത് ഇനിയും ചെയ്യും;ഷെയിൻ നിഗം

single-img
29 November 2019

തന്നെ സിനിമയിൽ നിന്ന് പുറത്താക്കാനുള്ള നിർമ്മാതാക്കളുടെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടൻ ഷെയിൻ നിഗം.
കഴിഞ്ഞ ദിവസം രാത്രിവരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ആന്റോ ജോസഫ്, മഹാ സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും വിലക്ക് വരില്ലെന്നുമാണ് തന്നോട് പറഞ്ഞതെന്നാണ് ഷെയിന്റെ പ്രതികരണം.

മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.


ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും ആ ജോലി തന്നെ ഇനിയും ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.