ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് പാടില്ല; ഉറപ്പാക്കാന്‍ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം

single-img
25 November 2019

ശബരിമല ഭക്തരുടെ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഹൈക്കോടതി കർശനമാക്കി. ഇതിന്റെ ഭാഗമായി ഭക്തർ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിർദ്ദേശം നല്‍കി.

വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തിരുവിതാംകൂര്‍,കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിർദ്ദേശം നൽകിയത്. അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും കേരളത്തില്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ നിരോധിക്കാനാണ് തീരുമാനം.

ഏതെങ്കിലും കാരണത്താൽ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 10000 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 50000 രൂപയും ആയിരിക്കും പിഴ.