‘വെയില്‍’ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി ഷെയിന്‍ നിഗം

single-img
21 November 2019

‘വെയില്‍’ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി താരം ഷെയിന്‍നിഗം. നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയും ഒരുമിച്ച് നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ച ശേഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പു;നാരംഭിച്ചത്. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് താരം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഷൂട്ടിങ് സെറ്റില്‍ വെച്ച് വീണ്ടും ഷെയിന്‍നിഗം ഇറങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. അതേസമയം താരം ഇറങ്ങിപ്പോകാനുള്ള കാരണമെന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുതിയ സംഭവവികാസത്തില്‍ താരം സംഘടനാ നടപടികള്‍ നേരിടേണ്ടി വന്നേക്കും. നേരത്തെ ഉണ്ടായ പ്രശ്‌നങ്ങളില്‍ ജോബി ജോര്‍ജിനും ഷെയിന്‍ നിഗത്തിനും സംഘടനകളില്‍ നിന്ന് ശാസന നേരിടേണ്ടി വന്നിരുന്നു.

മറ്റൊരു ചിത്രത്തിന് വേണ്ടി ഷെയിന്‍ നിഗം തന്റെ മുടി മുറിച്ചതിന് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചായിരുന്നു താരം ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നത്. അതേസമയം താരം ഷൂട്ടിങ് കരാര്‍ ലംഘിച്ചുവെന്ന് ജോബി ജോര്‍ജും ആരോപിച്ചിരുന്നു.