യുവ സംഗീത സംവിധായകർക്ക് നാടിന്റെ ആദരം

single-img
18 November 2019

ട്വിൻസ് ചാൻ എന്നറിയപ്പെടുന്ന യുവ സംഗീത സംവിധായകരായ അനൂപിനെയും അരുണിനെയും കുടപ്പനക്കുന്ന് ഗംഗാനഗർ റസിഡന്റ്സ് അസോസിയേഷൻ പൊന്നാട നൽകി ആദരിച്ചു. നിരവധി തമിഴ്, മലയാളം സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ഇവർ ഇപ്പോൾ റോമിയോ കാട്ടൂക്കാരൻ സംവിധാനം ചെയ്ത് നൂറി ബാസ്ബിൻ ചായാഗ്രഹണം നിർവഹിച്ച “എ വണ്ടർഫുൾ ഡേ” എന്ന സിനിമയിലൂടെ ഹോളിവുഡിലും സാന്നിധ്യമറിയിച്ചു.

ഈ ചിത്രം ഇതുവരെ ബെസ്റ്റ് ഫസ്റ്റ് ടൈം ഫിലിം മേക്കർ ഫ്രം ഒളിമ്പസ് ഫിലിം ഫെസ്റ്റിവൽ, ലോസ് ഏഞ്ചൽസ്,
ബെസ്റ്റ് പ്രൊഡ്യൂസർ ഫ്രം ഒളിമ്പസ് ഫിലിം ഫെസ്റ്റിവൽ, ലോസ് ഏഞ്ചൽസ്, ബെസ്റ്റ് ഫിലിം ആൻഡ് ഗ്രാൻഡ് പ്രൈസ് വിന്നർ ഫ്രം ദ ഗ്രെറ്റ് സ്റ്റേറ്റ് ഫൈലിൽ ഫെസ്റ്റിവൽ മിഷിഗൺ, ബെസ്റ്റ് എഡിറ്റിങ് ഫ്രം ഐ സീ യു അവാർഡ്‌സ് മിഷിഗൺ, ഹോട്ടസ്റ്റ് അപ് ആൻഡ് കമിംഗ് ആക്ടർ ഫ്രം ഐ സീ യു അവാർഡ്‌സ് മിഷിഗൺ,
ഇൻഡീ ഫെസ്റ്റ് ഫിലിം അവാർഡ്‌സ് കാലിഫോർണിയ, ബെസ്റ്റ് സിനിമാട്ടോഗ്രഫി ഫ്രം ഐ സീ യു അവാർഡ്‌സ് മിഷിഗൺ എന്നിങ്ങനെ 11 രാജ്യാന്തര അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കി.

പോലീസ് ഡിപ്പാർട്ട് മെന്റിൽ നിന്നും വിരമിച്ച ശാന്തകുമാരിയുടെയും പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പരേതനായ ശ്രീ കലാധരന്റെയും ഇരട്ട മക്കളാണ് അനൂപും അരുണും.