ശബരിമല: പ്രതിഷേധങ്ങളും പ്രകോപനങ്ങളും അതിന്‍റെ വഴിക്ക് നടക്കും; കോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

single-img
14 November 2019

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ വിധിയിൽ പുനപരിശോധന ഹര്‍ജി സംബന്ധിച്ച് നിയമ വിദഗ്ദരില്‍ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെപുനപരിശോധനാ വിധികളിൽ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ ഇനിയും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. മുൻപുണ്ടായിരുന്ന വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്.

അടുത്തുതന്നെ മണ്ഡലകാലം വരാനിരിക്കെ ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അതിനായി നിയമ വിദഗ്ധരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധിക്ക് പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കും. കോടതിയിൽ നിന്നുള്ള വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. നിലവിൽ പുനപരിശോധന ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ട് പേര്‍ പുനപരിശോധനക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ആ കൂടെ ഒരാളുകൂടി കൂടിയിരുന്നെങ്കിൽ എന്ന് പിണറായി ചിരിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.