പൂച്ചകളെ ഓമനിക്കുന്നവര്‍ ശ്രദ്ധിക്കുക!

single-img
2 November 2019

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും ഉമ്മ കൊടുക്കാനും കുട്ടകള്‍ മുതല്‍ മുതില്‍ന്നവര്‍വരെ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒന്നു ജാഗ്രതപാലിക്കുന്നത് നല്ലതാണ്.

പൂച്ചകളുമായുള്ള സഹവാസം അ​ല​ർ​ജി​യുണ്ടാക്കുന്നതാണ്‌ ​കാ​ര​ണം.​ ​ശ്വാ​സം​മു​ട്ട​ൽ,​ ​തു​മ്മ​ൽ,​ ​ചു​മ,​ ​ക​ണ്ണി​ന് ​ചൊ​റി​ച്ചി​ൽ,​ ​ച​ർ​മ്മ​ത്തി​ൽ​ ​ചൊ​റി​ച്ചി​ലും​ ​ത​ടി​പ്പും​ ​എ​ന്നി​വ​യാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​അ​ല​ർ​ജി​ ​ഗു​രു​ത​ര​മാ​കു​ന്ന​ ​അ​വ​സ്ഥ​യാ​ണ് ​അ​ന​ഫി​ലാ​ക്സി​സ്.​ ​അ​പ്പോ​ൾ​ ​ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന് ​പ്ര​യാ​സ​മു​ണ്ടാ​വു​ക​യും​ ​ബി.​പി​ ​താ​ഴു​ക​യും​ ​ചെ​യ്യും.​ ​ല​ക്ഷ​ണം​ ​ക​ണ്ടാ​ലു​ട​ൻ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ടു​ക.

ഈ അവസ്ഥ കുഞ്ഞുങ്ങളേയും സാരമായി ബാധിക്കാറുണ്ട്‌.
ഉ​റ​ങ്ങാ​നു​ള്ള​ ​ബു​ദ്ധി​മു​ട്ട്,​ ​ശ്വാ​സോ​ച്ഛ്വാ​സ​ത്തി​നു​ള്ള​ ​പ്ര​യാ​സം,​ ​ച​ർ​മ്മ​ത്തി​ൽ​ ​പാ​ടു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​കു​ഞ്ഞു​ങ്ങ​ളെ​ ​പൂ​ച്ച​ക​ളു​മാ​യി​ ​ഇ​ട​പ​ഴ​കാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.

കാ​ർ​പ്പെ​റ്റ്,​ ​ബെ​ഡ്,​ ​ഫ​ർ​ണീ​ച്ച​റു​ക​ൾ,​ ​ഡൈ​നിം​ഗ് ​ഏ​രി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പൂ​ച്ച​ക​ളെ​ ​അ​ക​റ്റു​ക. പൂ​ച്ച​ക​ൾ​ക്ക് ​ഉ​മ്മ​ ​കൊ​ടു​ക്കു​ന്ന​തും​ ​കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും​ ​ഒ​ഴി​വാ​ക്കു​ക.​ ​കൈ​യി​ലെ​ടു​ത്ത​തി​ന് ​ശേ​ഷം​ ​കൈ​ക​ഴു​കു​ക.

രോമം കൊഴിയുന്നത് തടയാനായി പൂച്ചയുടെ രോമം ദിവസവും ബ്രഷ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തി വേണം ഇത് ചെയ്യാന്‍. ഇല്ലെങ്കില്‍ രോമം വായുവില്‍ പടരും. ഇതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.