സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ: വ്യക്തമായ തെളിവുണ്ടെന്ന് ഐജി അശോക് യാദവ്

single-img
2 November 2019

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ(എം) പ്രവർത്തകരായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്താൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് ഐജി അശോക് യാദവ്. ഡിജിപിയുടെ നിർദ്ദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയ ശേഷമായിരുന്നു അശോക് യാദവിന്റെ പ്രതികരണം.

അലൻ ഷുഹൈബ്, താഹ എന്നീ യുവാക്കൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് ഐജി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കും ശേഷമായിരുന്നു ഐജിയുടെ പ്രതികരണം.

ഈ സാഹചര്യത്തിൽ യുവാക്കൾക്കെതിരായ യുഎപിഎ റദ്ദാക്കില്ലെന്നും ഇവരെ കോടതിയിൽ ഹാജരാക്കി കേസുമായി മുന്നോട്ടുപോകുമെന്നുമാണ് പൊലീസിന്റെ നിലപാട്.