കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം ഐസിസി ഉപേക്ഷിച്ചു

single-img
15 October 2019

ലണ്ടന്‍: മത്സരം സമനിലയിലായാല്‍ കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം ഉപേക്ഷിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമമാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്.

ഇനി വരുന്ന അകദിന ട്വന്റി 20 മത്സരങ്ങളിലെ സെമി ഫൈനലിലും ഫൈനലിലും സൂപ്പര്‍ ഓവര്‍ ടൈയില്‍ കലാശിച്ചാല്‍ ഒരു ടീം മറ്റൊരു ടീമിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടുന്ന വരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിക്കും. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില്‍ സൂപ്പര്‍ ഓവറില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നാല്‍ മത്സരം ടൈയായി കണക്കാക്കും.

ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ സൂപ്പര്‍ഓവറും ടൈയ്യില്‍ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്.