അര്‍ജന്റീനയുടെ അപേക്ഷ തള്ളി; മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല

single-img
4 October 2019

ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ലയണൽ മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല. മൂന്ന് മാസത്തേക്കുള്ള വിലക്കാണ് താരത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, കോണ്‍ഫെഡറഷേനെ സമീപിച്ചിരുന്നെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ടീമിന്റെ നായകനായിരുന്ന മെസി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് കോണ്‍ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിലക്കിന് ആധാരമായത്.

കോണ്‍ഫെഡറേഷന്‍ കപ്പ് പൂർണ്ണമായി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കോപ്പ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസിയുടെ ആരോപണം. ഈ ആരോപണത്തെ തുടർന്നാണ് മെസിക്ക് മേല്‍ വിലക്ക് വീണത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തിനിടെ മെസി ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തും പോയിരുന്നു.