സര്‍ക്കാര്‍ നല്‍കിയ സമയ പരിധി ഇന്നവസാനിക്കും; മരടില്‍ പകുതിയിലേറെ ഫ്‌ളാറ്റുകള്‍ ഒഴിയാതെ താമസക്കാര്‍

single-img
3 October 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇനിയും പകുതിയിലേറെ താമസക്കാര്‍ ഒഴിഞ്ഞിട്ടില്ല. ഫ്‌ളാറ്റൊഴിയാന്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നവസാനിക്കും. അനുവദിച്ച സമയം നീട്ടാനാകില്ല എന്നതിനാല്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാലാവധിയാണ് ഇന്ന് തീരുക. അത് നീട്ടിവയ്ക്കു ന്നത് കോതിയലക്ഷ്യമാകും. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ കോടതി സര്‍ക്കാരിന് അന്ത്യശാസന നല്‍കിയിരിക്കുന്ന സാഹചര്യം കൂടിയാണിത്.

എന്നാല്‍ ഉടനടി ഒഴിഞ്ഞുപോകല്‍ സാധ്യമല്ല എന്നാണ് ഉടമകളുടെ വാദം. ഒഴിഞ്ഞുപോകാനുള്ള കാലാവധി അവസാനിക്കുന്നതോടെ പുനസ്ഥാപിച്ച വൈദ്യുതിയും വെള്ളവും വീണ്ടും വിച്ഛേദിക്കാ നാണ് നഗരസഭയുടെ നീക്കം. സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.