ഏക ദിനത്തില്‍ അതിവേഗ സെഞ്ച്വറി; വിരാട് കോഹ്ലിയെ മറികടന്ന് പാക് താരം ബാബര്‍ അസം
1 October 2019
എകദിനത്തില്‍ അതിവേഗം 11 സെഞ്ച്വറി നേടിയവരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. എന്നാല്‍ ഇപ്പോള്‍ കോഹ്ളിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി യിരിക്കുകയാണ് പാകിസ്ഥാന് താരം ബാബര്‍ അസം. കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന രണ്ടാം ഏക ദിനത്തിലാണ് ബാബര്‍ അസം ഈ നേട്ടം കൈവരിച്ചത്.
82 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി 11 സെഞ്ച്വറി നേടിയത്. എന്നാല്‍ അസം 71 ഇന്നിംഗ്സില്‍ ലക്ഷ്യം കണ്ടു. 105 പന്തില്‍ 8 ഫോറും നാലും സിക്സും ഉള്‍പ്പെടെയാണ് അസം സെഞ്ച്വറി തികച്ചത്.
64 ഇന്നിംഗ്സില്‍ നിന്നും 11 സെഞ്ച്വറി നേടിയ സൗത്ത് ആഫ്രിക്കന്‍ താരംഹാഷിം അംലയാണ് ഈ നേട്ടം കൈവരിച്ച ഒന്നാമന്. 65 ഇന്നിംഗ്സുകളില്‍ നിന്ന് നേട്ടം സ്വന്തമാക്കി ആഫ്രിക്കന്‍ താരം ഡിക്കോക്ക് രണ്ടാമതാണ്.