ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളില്‍ ലിവര്‍പൂളിന് ജയം
26 September 2019
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളില്‍ ലിവര്‍പൂളിന് ജയം. എം.കെ ഡോണ്സിനെ 2-0നാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ലിവര്‍ പൂളിനു വേണ്ടി ജെയിംസ് മില്‍നര്‍ ജാന ഹോവര്‍ എന്നിവര്‍ ഗോള്‍ നേടി.
യുവതാരങ്ങളുമായി ഇറങ്ങിയ ലിവര്‍പൂള്‍ ജയത്തോടെ നാലാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. പ്രീമിയര്‍ ലീഗിലെ ബേബി 16കാരന് ഹാര്‍വി എലിയട്ട് ലിവര്‍പൂള്‍ നിരയില്‍ ആദ്യ മത്സരം കളിച്ചു.