മരട് ഫ്‌ളാറ്റു പൊളിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

single-img
25 September 2019

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് സര്‍ക്കാര്‍. ഫ്‌ളാറ്റ് വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതോടെ യാണ് നടപടികള്‍ വേഗത്തിലാക്കിയത്. ആദ്യപടിയായി
ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി, വെളളം കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കി.

3 ദിവസത്തിനകം നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ഫ്‌ലറ്റുകളിലെ പാചകവാതക കണക്ഷന്‍ വിച്ഛേദിക്കാന്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെടും. കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനെ പൊളിക്കല്‍ നടപടികളുടെ ചുതലകള്‍ ഏല്‍പിച്ചിട്ടുണ്ട്.

അതേസമയം ഫ്‌ളാറ്റുടമകളെ വഞ്ചിച്ച നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. 1991 മുതല്‍ മരടില്‍ നടന്ന നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. ഈ നടപടികളെല്ലാം പരാമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.