പൗരത്വ രജിസ്റ്റർ ഉടൻ രാജ്യം മുഴുവൻ; പട്ടികയിലില്ലാത്തവരെ പുറത്താക്കും: അമിത് ഷാ

single-img
19 September 2019

റാഞ്ചി: അസമില്‍ മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയൊട്ടാകെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലായിരുന്നു ഷായുടെ പ്രഖ്യാപനം. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോള്‍ 19 ലക്ഷത്തിലധികം പുറത്തായിരുന്നു.

‘ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എന്‍ആര്‍സി വ്യാപിപ്പിക്കും. രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കും. അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാന്‍ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാര്‍ ഇന്ത്യയില്‍ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നത്? അതുകൊണ്ട് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അമിത് ഷാ പറഞ്ഞു.

രാജ്യത്തെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. കശ്മീരിന്റെ വികസനത്തിന് ആര്‍ട്ടിക്കിള്‍ 370 തടസ്സമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പമാണ്’ ഷാ പറഞ്ഞു.