വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ല; കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലം ജോലിയെന്ന രീതിയിലല്ല: ശശി തരൂര്‍
9 September 2019
ജീവിതകാലം മുഴുവനുമുള്ള ഒരു ജോലിയെന്ന രീതിയിലല്ല താൻ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മകമായ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയാണെന്ന വിശ്വാസത്താലാണ് കോണ്‍ഗ്രസില്‍ എത്തിയത്. ത്ലാണ് തന്നെ വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. അതിന്റെ പിന്നാലെ പിന്നീട് മൃദുഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയാകുമെന്നും തരൂര്‍ വ്യക്തമാക്കി. ഈ വിഷയങ്ങളിൽ ഇപ്പോൾ തരൂർ തന്റെ കാഴ്ചപ്പാട് വീണ്ടും വിശദീകരിച്ചിരിക്കുകയാണ്.