യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ വീഴ്ത്തി ബിയാന്‍ക ആന്ഡ്രിസ്കയുവിന്
8 September 2019
യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് അട്ടിമറി വിജയം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് 19കാരിയായ ബിയാന്‍ക കിരീടം നേടിയത്. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാന്‍ക.
ഇതുവരെ രണ്ടാം റൗഡിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. ഈ വര്‍ഷം ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും ഈയൊരു നിമിഷത്തിനായി വളരെയധികം അധ്വാനിച്ചിരുന്നെന്നും ബിയാന്‍ക മത്സര ശേഷം പ്രതികരിച്ചു.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 2014ലാണ് സെറീന ഫല്‍ഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.