മെഡി.കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടാനുള്ള സാധ്യതയില്ല : ആരോഗ്യമന്ത്രി
6 September 2019
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. മുന്‍പ് ഒരു തവണ പെന്ഷന് പ്രയാം വര്‍ധിപ്പിച്ചതാണ്. വിരമിക്കല്‍ പ്രായത്തെ സംബന്ധിച്ച് ധനവകുപ്പിന്റെ ഭാഗത്തു നിന്ന് നിര്‍ദ്ദേശം വന്നിട്ടില്ല എന്ന് മന്ത്രി പറഞ്ഞു
ഗവണ്മെന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 വയസ്സാക്കാന്‍ റിപ്പോര്‍ട്ട് വന്നിരുന്നു. വിഷയം മന്ത്രി സഭ യോഗത്തില്‍ വന്നിരുന്നെങ്കിലും ചര്‍ച്ച ചെയ്തില്ല. നയപരമായ തീരുമാനം വേണ്ടതിനാല്‍ ചര്‍ച്ച ശേഷം പരിഗണിക്കാനാണ് തീരുമാനം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017 ല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 നിന്ന് 62 ആയി ഉയര്‍ത്തിയിരുന്നു.