ഡികെ ശിവകുമാറിന്റെ ചോദ്യം ചെയ്യല്‍ നാളെയും തുടരും ; ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം

single-img
1 September 2019

ഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെയും ചോദ്യം ചെയ്‌തേക്കും. അനധികൃത സ്വത്തുസമ്പാദനം, നികുതിവെട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയാണ്. നാളെ 11 മണിക്ക് വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. ഡല്‍ഹിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

‘ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചെന്നും’ ഡി.കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് നിയമസംവിധാനത്തിലും വിശ്വാസമുണ്ട്. താന്‍ അവരോടും സഹകരിച്ചെന്നും’ ശിവകുമാര്‍ വ്യക്തമാക്കി. ഈ ചോദ്യംചെയ്യല്‍ ബി.ജെ.പിയുടെ വേട്ടയാടലിന്റെ ഭാഗമാണെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു.

2017 ല്‍ ശിവകുമാറിന്റെ കര്‍ണാടകയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനുപ്പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനം നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.