തെലുങ്ക് സിനിമ കണ്ടന്റിലും മെയ്ക്കിംഗിലും വ്യത്യസ്തമാണ്: കല്യാണി പ്രിയദര്‍ശൻ

single-img
13 August 2019

പ്രശസ്ത സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രത്യേകിച്ച് തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. ഇപ്പോൾ രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

സുധീര്‍ വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വര്‍ഷം മുൻപ് വരെ തെലുങ്ക് സിനിമയെ കുറിച്ച് തനിക്ക് കാര്യമായ ബോധ്യമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ അവസ്ഥ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്‍ശൻ പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രിയദര്‍ശൻ ഇക്കാര്യം പറയുന്നത്. നമ്മുടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ചിത്രീകരണം, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു.അത് ഒരു ശീലമായതിനാല്‍ പിന്നീട് പ്രശ്‍നമില്ല- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

തെലുങ്ക് സിനിമകൾ അതിന്റെ ഫോര്‍മുലയില്‍ നിന്ന് മാറുന്ന സമയത്ത് എത്തിയതില്‍ സന്തോഷമുണ്ട്. ഇപ്പോൾ ഇവിടെ പുതിയ നല്ല പ്രൊജക്റ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. ഏതാനുംവര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.ഇപ്പോൾ തെലുങ്ക് സിനിമ കണ്ടന്റിലും മേയ്‍ക്കും വ്യത്യസ്‍തമാണ്- കല്യാണി പ്രിയദര്‍ശൻ പറയുന്നു.