പാലക്കാട് ഉരുൾപൊട്ടൽ, ഭൂചലനം; അട്ടപ്പാടിയിൽ ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല

single-img
9 August 2019

പാലക്കാട് ജില്ലയിൽ വീണ്ടും ഉരുള്‍പൊട്ടല്‍. ജില്ലയിലെ അനങ്ങമലയിലും പല്ലശനയിലുമാണ് ഉരുള്‍പൊട്ടലുണ്ടായതോടൊപ്പം പാലക്കയത്ത് നേരിയ ഭൂചലനമുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം അട്ടപ്പാടിയില്‍ ശക്തമായ മഴ തുടരുകയാണ്. ഇവിടെ ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകൾ ഒറ്റപ്പെട്ടതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക്എത്താനാകുന്നില്ല.

ജില്ലയിലെ പാലക്കയം നഗരത്തിലെ കടകളിലും കാര്‍മല്‍ സ്‌കൂളിലും വെള്ളം കയറി. പാലക്കയം, മീന്‍വല്ലം മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. കല്ലടിക്കോട്, മുണ്ടൂര്‍ പഞ്ചായത്തിലെ കാഞ്ഞിക്കുളം, കാപ്പില്‍ മേഖലകളിലും വീടുകളിൽഉൾപ്പെടെ വെള്ളം കയറി.