ആര്‍ട്ടിക്കിള്‍ 370: റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

single-img
6 August 2019

ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ എം എൽ ശർമയാണ് പാര്‍ലമെന്റ് നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ഹർജി സമർപ്പിച്ചത്. ഇന്നലെയായിരുന്നു ജമ്മു കാശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്.

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. സംസ്ഥാനത്തിന്റെവളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.