ലോക്സഭയില്‍ കാശ്മീര്‍ പ്രമേയം വലിച്ചുകീറി രമ്യാ ഹരിദാസും ഹൈബിയും പ്രതാപനും; ശാസനയുമായി സ്പീക്കര്‍

single-img
6 August 2019

ലോക്‌സഭയില്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രമേയം അവതരിപ്പിച്ചപ്പോൾ ജമ്മു കാശ്മീര്‍ പ്രമേയം വലിച്ചുകീറി പ്രതിഷേധം അറിയിച്ച കേരളാ എംപിമാരായ ടിഎന്‍ പ്രതാപനും ഹൈബി ഈഡനും രമ്യാ ഹരിദാസീനും സ്പീക്കറുടെ ശാസന.ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തയാണു ശാസിച്ചത്.

കാശ്മീർ വിഭജന ബിൽ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി എം പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. കേന്ദ്ര സർക്കാർ അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കാശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. അതേപോലെ രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.