ക്രിക്കറ്റിൽ നിന്നും പൂർണ്ണമായും വിരമിക്കുന്നു; പരിശീലകന്റെ വേഷത്തില്‍ തുടരുകയാണ് ആഗ്രഹം: ബ്രണ്ടന്‍ മക്കല്ലം

single-img
6 August 2019

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ഈ വർഷം നടക്കുന്ന കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കുമെന്ന് മക്കല്ലം പറഞ്ഞു. നാല് വർഷങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മക്കല്ലം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്.

ഇക്കുറി യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം താരം പിന്‍വലിക്കുകയായിരുന്നു. ഇനി പരിശീലകന്റെ വേഷത്തില്‍ ക്രിക്കറ്റില്‍ തുടരുകയാണ് ആഗ്രഹമെന്ന് മക്കല്ലം പറഞ്ഞു. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ഫൈനലിലെത്തിച്ച മക്കല്ലം രാജ്യത്തിനായി 101 ടെസ്റ്റിലും 260 ഏകദിനത്തിലും 71 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. വളരെ വേഗതയിൽ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ പ്രഗത്ഭനായിരുന്ന മക്കല്ലം ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്.