യുഎഇയില്‍ ഫ്ലാറ്റില്‍ തീപിടുത്തം; കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും സാഹസികമായി പുറത്തെത്തിച്ചു

single-img
1 August 2019

യുഎഇയിലെ അല്‍ നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവിടെ അഞ്ച് നിലകളുണ്ടായിരുന്ന ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്.

തീ പിടിച്ച വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അബ്‍ദുല്‍ അസീസ് അല്‍ ശംസി മാധ്യമങ്ങളോട് പറഞ്ഞു. അപകട സാധ്യതയെ മുന്‍നിര്‍ത്തി പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നു. തീ പിടുത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയുമാണ് അധികൃതര്‍ സാഹസികമായി പുറത്തെത്തിച്ചത് .

അപകടത്തെ തുടര്‍ന്ന് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ജനങ്ങള്‍ ഉപകരണങ്ങള്‍ക്ക് കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തണം. അതേപോലെ കെട്ടിടങ്ങളില്‍ സ്‍മോക് സെന്‍സര്‍, ഫയര്‍ അലാം തുടങ്ങിയവ സ്ഥാപിക്കണം. തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളെക്കുറിച്ച് ബോധവതകരണം നടത്തുമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.