ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി
31 July 2019
ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വാഴക്കാട് മണന്തക്കടവില് കുളിക്കാനിറങ്ങിയ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് കാണാതായത്. വാഴക്കാട് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അരവിന്ദ് നാല് സഹപാഠികള്‍ക്കൊപ്പമാണ് പുഴയിലിറങ്ങിയത്. അരവിന്ദിനായി നാട്ടുകാര്‍ തെരച്ചില്‍ തുടരുകയാണ്.