‘ഇതിലും നന്നായി കണ്ടം ക്രിക്കറ്റ് മാച്ചില്‍ ഞങ്ങളുടെ പിള്ളേര് ബൗള്‍ ചെയ്യുമല്ലോ?’; ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഒരു ബൗളിങ്; വീഡിയോ

single-img
31 July 2019

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്റാണ് യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ഇതില്‍ പലര്‍ക്കും ക്രിക്കറ്റ് പരിചിതമായി വരുന്നേയുള്ളൂ.

അതിലൊരു താരമായിരുന്നു റൊമാനിയക്കാരന്‍ പവേല്‍ ഫ്‌ളോറിന്‍. ആദ്യമായി ബോള്‍ ചെയ്യാന്‍ പോകുന്ന ഒരാളെ പോലെയാണ് ഇയാള്‍ മല്‍സരത്തില്‍ പങ്കെടുത്തത്. റൊമാനിയന്‍ ക്ലബായ ക്ലുയ് ക്രിക്കറ്റ് ക്ലബിനെയാണ് ഫ്‌ളോറിന്‍ പ്രതിനിധീകരിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള ഡ്രക്‌സ് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിലായിരുന്നു ഫ്‌ളോറിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. വൈഡും ഫുള്‍ടോസും നിറഞ്ഞതായിരുന്നു ഫ്‌ളോറിന്റെ പന്തുകള്‍.