എന്തുചെയ്യണം , എന്ത് ചെയ്യരുത് എന്ന് എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല: വിജയ് ദേവരകോണ്ട

single-img
27 July 2019

അടുത്തിടെ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ആരാധനാപാത്രമായ താരമാണ് വിജയ് ദേവരകൊണ്ട. ഈ കാലഘട്ടത്തിന്റെ ക്ഷുഭിതയൗവനത്തിന്റെ ദേഷ്യവും പ്രണയവും പ്രണയനഷ്ടവും സൗഹൃദവുമെല്ലാം ഈ നടനില്‍ ഓരോ സിനിമയിലും തെളിഞ്ഞു. ഇപ്പോൾ ഇതാ, സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവര്കൊണ്ട .

സിനിമയിൽ ഒരു ഷോട്ടിനുശേഷമുള്ള സമയത്ത് പലപ്പോഴും ഞാന്‍ എന്റെ ലോകത്ത് തന്നെയായിരിക്കും. അപ്പോൾ ചുറ്റും നടക്കുന്നത്അറിയാറില്ല. സമീപം മേക്കപ്പ്മാന്‍, സ്‌റ്റൈലിസ്റ്റ്, കോസ്റ്റ്യൂമര്‍ എന്നിവര്‍ ചുറ്റും കൂടി എന്റെ ലുക്ക് ശരിയാക്കുമ്ബോള്‍ ഞാന്‍ ചിന്തിക്കുന്നത് ഒരുപക്ഷേ, അടുത്ത ചിത്രത്തിലെ കഥയായിരിക്കും, അല്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും കാര്യമായിരിക്കും.

എനിക്ക് താരപദവി എളുപ്പമല്ല. കാരണം ഒരുപാട് കാര്യങ്ങള്‍ ഒരേ സമയത്ത് ചിന്തിക്കാനുണ്ടാകും. ചിത്രീകരണം നടക്കുന്ന സിനിമയുടെ പാട്ടിന്റെ ദൃശ്യവത്കരണംമുതല്‍ ഇപ്പോള്‍ അഭിമുഖത്തില്‍ എന്ത് മറുപടി നല്‍കും എന്നത് വരെ. ‘ ഞാൻ അഭിനയിച്ച എന്റെ ആദ്യ പോസ്റ്റര്‍ സിനിമയുടെ അല്ല, അത് ഞാന്‍ അഭിനയിച്ച ഒരു നാടകത്തിന്റെയായിരുന്നു. അതും അത് നടക്കുന്ന വേദിയുടെ പുറത്തുള്ള ചെറിയ ഒരെണ്ണം. അത് എന്നെ ആവേശഭരിതനാക്കി. ഒന്നിലധികം തവണ പോയി അത് നോക്കിനിന്നു.

അതേപോലെ ആദ്യ സിനിമയുടെ പോസ്റ്റര്‍ റോഡില്‍ കണ്ടപ്പോഴും ആവേശം ആവര്‍ത്തിച്ചു. കാറില്‍ യാത്രചെയ്യുമ്പോൾ ആ പോസ്റ്റര്‍ കണ്ണില്‍നിന്ന് മായുന്നവരെ നോക്കിനിന്നു. പക്ഷെ ഇപ്പോള്‍ എന്റെ പോസ്റ്ററുകള്‍ കാണുമ്പോൾ ഒന്നും തോന്നാറില്ല. വ്യക്തിപരമായി എനിക്കുംഎന്റെ ജീവിതരീതിയിലും മാറ്റം സംഭവിച്ചില്ല.

സിനിമകളുടെ സെറ്റിലേക്കുള്ള ഓട്ടം, ജിം, വീട്ടില്‍ അമ്മയോടൊത്തുള്ള സമയം ഇതിനൊന്നും ഒരു മാറ്റവുമില്ല. എന്നാൽ ചുറ്റുമുള്ളവര്‍ എന്നെ കാണുന്ന രീതിക്ക് കാര്യമായ മാറ്റം സംഭവിച്ചു. അര്‍ജുന്‍ റെഡ്ഢിക്കുശേഷം ആരാധകര്‍ വീടിനു പുറത്ത് കാണാന്‍ കാത്തിരിക്കുന്നു. എനിക്ക് ഒട്ടും സുഖകരമല്ല ഈ മാറ്റം. ഈ ചിത്രം മലയാളത്തിൽ ഇറക്കാൻ മലയാളത്തിലെ വിതരണക്കാരുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കണം. അര്‍ജുന്‍ റെഡ്ഢി, ഗീതഗോവിന്ദം എന്ന ചിത്രങ്ങള്‍ കേരളത്തില്‍ നേടിയ വിജയം കൂടി ഇതിന് കാരണമായി.

അതേപോലെ തന്നെ ഞാൻ പറയുന്ന ഒരു വാക്കിനെ പലര്‍ക്കും പല അര്‍ഥത്തില്‍ വ്യാഖ്യാനിക്കാം. ഞാന്‍ഞാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മള്‍ പെരുമാറണം എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ചെയ്യണം, എന്റെ മനസ്സിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം. എന്തുചെയ്യണം എന്നും എന്തു ചെയ്യരുതെന്നും എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല… പക്ഷേ, ഞാന്‍ ഒരു നല്ല ‘;മനുഷ്യനല്ലേ… ഒരു സാധാരണക്കാരന്‍. വിജയ് ചോദിക്കുന്നു.