ഒന്നര ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം രേവതി ചിലങ്കയണിയുന്നു
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിട്ടെത്തിയിരിക്കുന്ന നടി രേവതി വീണ്ടും ചിലങ്ക അണിയുന്നു.ഒന്നര ദശാബ്ദം നീണ്ടുനിന്ന ഇടവേളക്ക് ശേഷമാണു രേവതി നൃത്തം അവതരിപ്പിക്കാൻ പോകുന്നത്.രേവതി താന്‍ പഠിച്ച നൃത്ത വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ചിലങ്കയണിയുന്നത്.
ശ്രീ സരസ്വതി ഗാന നിലയത്തിന്റെ വാര്‍ഷികം ഈ വരുന്ന ഞായറാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. 1979 ലായിരുന്നു ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള കാലങ്ങളില്‍ പലപ്പോഴായി നിരവധി സ്റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. ഞായറാഴ്ച കൃഷ്ണ നീ ഭേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന പെര്‍ഫോമന്‍സാണ് രേവതി കാഴ്ച വെക്കുന്നത്.
താന്‍ ഇത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.