ലോക കപ്പ് ക്രിക്കറ്റിൽ ഇനി ഇന്ത്യ – കിവീസ് സെമി പോരാട്ടം

single-img
7 July 2019

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക വീരോചിതമായി ലോകകപ്പിൽനിന്നു മടങ്ങുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മികവിലേക്ക് ഉയർന്ന ദക്ഷിണാഫ്രിക്ക 10 റൺസിനാണ് ഇന്നലെ ഓസീസിനെ വീഴ്ത്തിയത്.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (100), റസ്സി വാൻ സർ ദസൻ (95) ക്വിന്റൻ ഡി കോക് (52) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറർമാർ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 6 വിക്കറ്റിന് 325; ഓസ്ട്രേലിയ 49.5 ഓവറിൽ 315നു പുറത്ത്. തോൽവിയോടെ ഓസീസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായി.

രോഹിതിന് ‘റെക്കോർഡ്’ സെഞ്ചുറി, രാഹുലിന് കന്നി സെഞ്ചുറി; അനായാസം ഇന്ത്യ!

ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോടു തോൽക്കുകയും തൊട്ടുമുൻപു നടന്ന മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായാണ് ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയത്. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാർ ഇവരാണ്:

ഇന്ത്യ – 15
ഓസ്ട്രേലിയ – 14
ഇംഗ്ലണ്ട് – 12
ന്യൂസീലൻഡ് – 11

ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് സെമിയിൽ ഏറ്റുമുട്ടുകയെന്നതിനാൽ, ഇന്ത്യയ്ക്ക് സെമിയിൽ എതിരാളികൾ ന്യൂസീലൻഡായിരിക്കും. ജൂലൈ ഒൻപതിനാണ് മൽസരം. രണ്ടാം സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയും ഏറ്റുമുട്ടും.