മത്സരത്തിനിടെ ധോണി ചോരതുപ്പുന്ന ഫോട്ടോ പുറത്ത്: വിവാദം

single-img
3 July 2019

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തേണ്ട കളിയില്‍ 31 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ധോണി.

ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ, വിരലിനേറ്റ പരിക്കോടെയാണ് ധോണി ഇംഗ്ലണ്ടിനെതിരായ മത്സരം കളിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാറ്റിങ്ങിനിടെ ധോനിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ടീം മാനേജ്മെന്റ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. പരിക്കോടെയാണ് ധോണി ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് തുടര്‍ന്നതെന്നാണ് ആരാധകര്‍ പറയുന്നത്.