ധോണിയല്ല കെ എല്‍ രാഹുലാണ് മികച്ച പ്രകടനം നടത്തേണ്ടത്: മലക്കംമറിഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

single-img
2 July 2019

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ധോണിയെ കുറ്റപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ നിലപാട് തിരുത്തി. ധോണിയല്ല, കെ എല്‍ രാഹുലാണ് മികച്ച പ്രകടനം നടത്തേണ്ടത് എന്നാണ് മഞ്ജരേക്കറുടെ ഒടുവിലത്തെ നിലപാട്.

ആരാധകരോഷം കനത്തതോടെയാണ് സഞ്ജയ് മഞ്ജരേക്കര്‍ മലക്കം മറിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോണിയെ മാത്രം കുറ്റം പറയുന്നതില്‍ അനീതിയാണെന്നു പറഞ്ഞ മഞ്ജരേക്കര്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന ധോണിയേക്കാളും മറ്റ് ബാറ്റ്‌സ്മാന്‍മാരായിരുന്നു മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.

മാധ്യമങ്ങളാണ് ധോണിയെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇന്ത്യന്‍ ടീമിന്റെ അനുഭാവി എന്ന നിലയ്ക്ക് പറയുകയാണെങ്കില്‍ മികച്ച പ്രകടനം നടത്താന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് മുകളിലാണ് ടീം മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നും പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജരേക്കര്‍ വ്യക്തമാക്കി.