ദേ കിടക്കുന്നു നിങ്ങളുടെ ‘പന്ത്’; മാധ്യമപ്രവര്‍ത്തകനെ ട്രോളി രോഹിത്

single-img
1 July 2019

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ഇന്ത്യ മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും 29 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്.

അതിനിടെ, മികച്ച ഫോമിലുള്ള ഹര്‍ദ്ദിക് പാണ്ഡ്യയെ മറികടന്ന് ഋഷഭ് പന്ത് ഇന്ത്യയുടെ നാലാം നമ്പറില്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രോഹിത് ശര്‍മ്മ നല്‍കിയ തമാശ കലര്‍ന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്.

‘നിങ്ങളുടെ ആവശ്യമായിരുന്നല്ലോ പന്ത് കളിക്കുക എന്നത്. ടീം ഇന്ത്യയില്‍നിന്നു പുറപ്പെട്ടപ്പോള്‍ മുതല്‍ റിഷഭ് പന്ത് എവിടെ? റിഷഭ് പന്ത് എവിടെ? എന്ന് നിങ്ങള്‍ ചോദിച്ചു. പന്ത് ഇതാ ഇവിടെ, നാലാം നമ്പരില്‍ കളിക്കുന്നു’ എന്നായിരുന്നു രോഹിതിന്റെ മറുപടി.

ഇതിനുശേഷം ചോദ്യത്തിനു ശരിയായ മറുപടിയും രോഹിത് നല്‍കി. പന്തിനെപോല ഒരു പുതിയ കളിക്കാരന് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ കുറച്ച് സമയം ആവശ്യമായിരുന്നു. അദ്ദേഹത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. പക്ഷേ, ആദ്യ മത്സരം കളിക്കുന്ന ഒരാളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതു ശരിയല്ലെന്നും രോഹിത് പറഞ്ഞു.