കാവി ജഴ്‌സി ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി: മെഹബൂബ മുഫ്തി

single-img
1 July 2019

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റതിന് പിന്നാലെ ടീമിന്റെ ജഴ്‌സിയെ പഴിചാരി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. ജഴ്‌സിയുടെ നിറം മാറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചു.

‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജഴ്‌സി ഇല്ലാതാക്കി’ മെഹബൂബ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി മാറ്റം കാവിവത്കരണത്തിന്റെ ഭാഗമായാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങിയ ഇന്ത്യ 31 റണ്‍സിന്റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ടിന്റേതും നീല ജഴ്‌സി ആയതിനാലാണ് ഇന്ത്യക്ക് ഐ.സി.സി നിബന്ധന പ്രകാരം രണ്ടാം ജഴ്‌സിയില്‍ കളിക്കേണ്ടിവന്നത്.