സിവയ്ക്കൊപ്പം ഇന്ത്യന്‍ വിജയം ആഘോഷിച്ച് ഋഷഭ് പന്ത്: വീഡിയോ വൈറല്‍
17 June 2019
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ടീം ഇന്ത്യ വിജയിച്ചതിനു പിന്നാലെ ധോണിയുടെ മകള്‍ സിവയ്ക്കൊപ്പം ഋഷഭ് പന്ത് വിജയം ആഘോഷിക്കുന്ന വീഡിയോ വൈറല്‍. കൈയില്‍ മിഠായിയും പിടിച്ചാണ് സിവ ഋഷഭിനൊപ്പം ഇരിക്കുന്നത്. ഒപ്പം ഋഷഭിന്റെ മൂക്കില്‍ മൂക്ക് മുട്ടിച്ച് സിവ തുള്ളിച്ചാടുന്നതും കാണാം. ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഋഷഭ് പന്ത് ലണ്ടനിലെത്തിയത്.