മലയാളത്തിനും ഹിന്ദിക്കും പിന്നാലെ നായികയായി പ്രിയാ വാര്യര്‍ തെലുങ്കിലേക്ക്

single-img
8 June 2019

മലയാളത്തിനും ഹിന്ദിക്കും പിന്നാലെ പ്രിയാ വാര്യര്‍ തെലുങ്കിലും നായികയായി അരങ്ങേറുന്നു. മനമന്ദ എന്നാ ചിത്രത്തിന്റെ സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേറ്റി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രിയ വാര്യരുടെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ തിരക്കഥ പ്രിയ വാര്യര്‍ കേള്‍ക്കുകയും അഭിനയിക്കുവാന്‍ സമ്മതം മൂളുകയും ചെയ്തു.

തെലുങ്കിലെ ശ്രദ്ധേയനായ യുവ നടന്‍ നിതിന്‍ റെഡ്ഡിയാണ് സിനിമയില്‍ പ്രിയയുടെ നായകന്‍. ഭവ്യ ക്രിയേഷന്റെ ബാനറില്‍ ആനന്ദ് പ്രസാദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. എംകെ കീരവാണിയാണ് സംഗീതം. സിനിമയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സംവിധായകനോ പ്രിയ വാര്യരോ പ്രഖ്യാപിച്ചിട്ടില്ല.