വിരാട് കോഹ്ലിക്കും പരിക്ക്: ഇന്ത്യയ്ക്ക് വീണ്ടും ആശങ്ക

single-img
2 June 2019

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് വീണ്ടും ആശങ്ക. ശനിയാഴ്ച സതാംടണിൽ നടന്ന ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റൻ വിരാട് കോലിയുടെ തള്ളവിരലിന് പരിക്കേറ്റു.

പരിക്കേറ്റ ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫർഹാർട്ട് കോലിയെ പരിശോധിച്ച് ചികിത്സ നൽകിയിരുന്നു. പിന്നീട് പരിക്കേറ്റ വിരലിൽ ഐസ് വെച്ചാണ് കോലി പരിശീലന ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.

അതേസമയം കോലിയുടെ പരിക്കിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റോ ബി.സി.സി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് വിജയ് ശങ്കറിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങാതിരുന്ന വിജയ് രണ്ടാം മത്സരം കളിച്ചിരുന്നു.