ധോണിയുടെ ആ സിക്‌സ് കണ്ട് കോഹ്‌ലി പോലും അമ്പരന്നു: വീഡിയോ

single-img
30 May 2019

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ചുറി പൂര്‍ത്തീകരിക്കാന്‍ ധോണി അടിച്ച സിക്‌സ് കണ്ട് ആര്‍ത്തുവിളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വീഡിയോ വൈറല്‍. സഹതാരം സെഞ്ചുറി നേടിയ സന്തോഷമല്ല കോലിയുടെ മുഖത്തെത്തും ധോണിയുടെ ഒരു ആരാധകനെന്ന നിലയിലുള്ള സന്തോഷമാണതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ആറാമനായി ക്രീസിലെത്തിയ ധോണി 78 പന്തില്‍ 113 റണ്‍സാണ് നേടിയത്. അബൂ ജായേദ് എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്ത് സിക്‌സിലേക്ക് പറത്തിയായിരുന്നു ധോണി മൂന്നക്കം തൊട്ടത്.