ബാറ്റ് ചെയ്യുന്നതിനിടെ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്ത് കൊടുത്ത് ധോണി: വീഡിയോ വൈറല്‍

single-img
29 May 2019

സ്വന്തം ടീമിനും നായകനും വേണ്ടി മാത്രമല്ല എതിരാളികള്‍ക്കും ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുക്കാന്‍ കഴിയുമെന്ന് തെളിയിച്ച് എംഎസ് ധോണി. ഇന്നലെ ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോഴാണ് ധോണി എതിരാളികള്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്തത്.

മത്സരത്തില്‍ ബംഗ്ലാദേശ് ബൗളര്‍ സാബിര്‍ റഹ്മാന്‍ എറിഞ്ഞ നാല്‍പതാം ഓവറിലായിരുന്നു സംഭവം. മിഡ് വിക്കറ്റ് ഏരിയയില്‍ കൃത്യമായ പൊസിഷന്‍ മനസിലാകാതെ നിന്ന ബംഗ്ലാദേശ് ഫീല്‍ഡറെ സ്‌ക്വയര്‍ ലെഗിലേക്ക് മാറ്റാന്‍ ധോണി നിര്‍ദേശിക്കുകയായിരുന്നു.

ഇതുകണ്ട സാബിര്‍ ഫീല്‍ഡറെ ആ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുപത്തിരണ്ടാം ഓവറില്‍ ക്രീസിലെത്തിയ ധോണി 78 പന്തില്‍ എട്ടു ഫോറും ഏഴു സിക്‌സും സഹിതം 113 റണ്‍സെടുത്തു. പിന്നീട് നാല്‍പത്തിയൊമ്പതാം ഓവറിലാണ് താരം പുറത്താകുന്നത്.

https://twitter.com/moneyzs786/status/1133597365850583040