വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ല: വനിതാ കമ്മീഷന്‍

single-img
28 May 2019

ഇടതു മുന്നണി കൺവീനർ എ വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത് രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു എന്ന് എംസി ജോസഫൈൻ പറഞ്ഞു.

മുൻപ് എ വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് ഒരു ചാനലിൽ പറഞ്ഞിരുന്നു. തന്നെ വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. വിജയരാഘവന്റേത് പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു.
എന്നാൽ ആക്ഷേപം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്നും രമ്യ പറയുകയുണ്ടായി. രമ്യ നടത്തിയ ഈ പരാമര്‍ശത്തിനെതിരെയാണ് വനിതാ കമ്മീഷന്‍റെ പ്രതികരണം.