ദുബായില്‍ ഇഫ്താര്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു
26 May 2019
ദുബായില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നെഹാല്‍ ഷാഹിന്‍(18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ നെഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് രക്ഷിതാക്കള്‍ മകനെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കി. സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ മോര്‍ച്ചറികളില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ നഹ്ദയില് നടന്ന അപകടത്തില്‍ മരിച്ചതു നെഹാലാണെന്നു തിരിച്ചറിഞ്ഞത്.
ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിന്‍ തകടിയിലിന്റെയും സലീനയുടെയും മകനാണു നെഹാല്‍. ദുബായ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നു 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു.