സമദൂരം പറഞ്ഞിട്ട് പലരെയും രഹസ്യമായി സഹായിക്കും; ജയിച്ചുകഴിഞ്ഞാല്‍ തങ്ങൾ സഹായിച്ചതുകൊണ്ടാണെന്ന് പറയും: എൻഎസ്എസിനെതിരെ കോടിയേരി
21 May 2019
എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്‍എസ്എസ് പല സന്ദര്‍ഭങ്ങളിലും എല്‍ഡിഎഫിനെ എതിര്‍ത്ത സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.
സമദൂരം പറഞ്ഞിട്ട് പലരെയും രഹസ്യമായി സഹായിക്കും. ജയിച്ചുകഴിഞ്ഞാല്‍ അവര്‍ സഹായിച്ചതുകൊണ്ടാണെന്ന് പറയും ആരെയാണ് എന്‍എസ്എസ് സഹായിച്ചതെന്ന് സംഘടനയ്ക്ക് മാത്രമെ അറിയുവെന്ന് കോടിയേരി പറഞ്ഞു.
ഇത്തവണ ചില സ്ഥലത്ത് യുഡിഎഫിനെയും ചിലയിടത്ത് ബിജെപിയെയും അവര്‍ സഹായിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.