പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ ഉൾപ്പെടെ ലഭിക്കും; കണ്ണൂരിൽ യുഡിഎഫിന് വിജയം സുനിശ്ചിതം: കെ സുധാകരൻ

single-img
21 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫിന് വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് നേതാവും കണ്ണൂരിലെ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ. മണ്ഡലത്തിലെ പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ അടക്കം ഇത്തവണ യുഡിഎഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളഎക്സിറ്റ് പോളുകളെ പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.