ബില്‍ പാസായി; സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലാന്‍ഡ്

single-img
17 May 2019

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലാന്‍ഡ് മാറി. ഇന്ന് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി കൊണ്ടുള്ള ബില്‍ പാസാക്കിയത്.രാജ്യത്ത്സ്വവര്‍ഗ വിവാഹത്തിന് നിയമ സാഹചര്യം ഒരുക്കണമെന്ന് 2017ല്‍ തായ്‍ലന്‍ഡ് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനായി രണ്ട് വര്‍ഷം സമയം ആവശ്യപ്പെട്ട പാര്‍ലമെന്‍റ് ഇത് സംബന്ധിച്ച്‌ മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്.

ആദ്യ ഘട്ടത്തിൽ സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നിങ്ങനെ പ്രതിപാദിച്ചിരുന്ന രണ്ടു ബില്ലുകള്‍ തള്ളിയ പാർലമെന്റ് ഇപ്പോൾ ഏറ്റവും പുരോഗമനപരമായ ബില്‍ പാസാക്കുകയായിരുന്നു.

നിയമ സാധുതയെ തുടർന്ന് സ്വവര്‍ഗാനുരാഗികളായ ആയിരത്തിലധികം ആളുകള്‍ ആഹ്ലാദ പ്രകടനം നടത്തി.എന്നാൽ യാഥാസ്ഥിതിക സമൂഹം ഇപ്പോഴും നിയമത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടരുടെ എതിര്‍പ്പ് കാരണ൦ ബില്‍ പാസാക്കുന്ന പ്രക്രിയ നീളുകയും ഒടുവില്‍ സര്‍ക്കാര്‍ ഹിത പരിശോധന നടത്തി തീരുമാനം കൈകൊള്ളുകയായിരുന്നു.